തിരുവനന്തപുരം: സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്ന പിണറായി വിജയന് സര്‍ക്കാരിന് ആശംസയര്‍പ്പിച്ചും സത്യപ്രതിജ്ഞാ ചടങ്ങിനെ പരോക്ഷമായി വിമര്‍ശിച്ചും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. സത്യപ്രതിജ്ഞയുടെ സമയത്ത് പൊതുജനങ്ങള്‍ പാലിക്കേണ്ട കൊവിഡ് നിര്‍ദ്ദേശങ്ങളാണ് രാഹുലിന്റെ വിമര്‍ശനാത്മക പോസ്റ്റിലുള്ളത്.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;
ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന പിണറായി വിജയന് സര്‍ക്കാരിന് എല്ലാ ആശംസകളും നേരുന്നു.
സത്യപ്രതിജ്ഞയുടെ സമയത്ത് നമ്മള് പൊതു ജനങ്ങള്‍ പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങള്‍.
- സത്യപ്രതിജ്ഞ ടീവിയില്‍ കാണുന്ന വീട്ടിലുള്ളവര്‍ സാമൂഹിക അകലം പാലിക്കേണ്ടതാണ്.
- ഒരു സമയം പരമാവധി മൂന്ന് പേര് മാത്രം ഒരു TV കാണുക.
- ആ മൂന്ന് പേര് കണ്ട ശേഷം TV യും , മുറിയും പൂര്‍ണ്ണമായി സാനിട്ടൈസ് ചെയ്ത ശേഷം ബാക്കിയുള്ളവര്‍ കാണുക.
- വീട്ടിലുള്ളവര്‍ ഒത്തുകൂടുന്നതിനാല്‍ ഡബ്ള്‍ മാസ്ക് ധരിക്കേണ്ടതാണ്, തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ആയതു കൊണ്ട് എത്ര മാസ്ക് ധരിക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധരോട് ചോദിക്കുക.
- ടി.വി.റിമോട്ട് ഒരാള്‍ മാത്രം കൈകാര്യം ചെയ്യുക. ഒരോ തവണയും ചാനല്‍ മാറ്റുമ്പോള്‍ കൈ വൃത്തിയായി കഴുകുക.
- സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമ്പോള്‍ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് പരമാവധി രണ്ട് പേര് എന്ന് പരിമിതപ്പെടുത്തുക. (ആപ്പിള്‍ കേക്ക് കഴിക്കുവാന്‍ ഇത് മാനദണ്ഡമല്ലാ)
എന്ന് മുഖ്യമന്ത്രിക്ക് സമയമില്ലാത്തതു കൊണ്ട് , ഒരു പൗരന്…