താന്‍ അപമാനിതനായെന്ന് രമേശ് ചെന്നിത്തല; സോണിയാ ഗാന്ധിക്ക് കത്തുമായി മുന്‍ പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: പുതിയ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്ന നടപടിയില്‍ താന്‍ അപമാനിതനായെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നടപടിയില്‍ പ്രതിഷേധം അറിയിച്ച് സോണിയാ ഗാന്ധിക്ക് രമേശ് ചെന്നിത്തല കത്തയച്ചു.

പ്രതിപക്ഷ നേതാവ് പദവിയില്‍ നിന്ന് തന്നെ മാറ്റുമെന്ന് നേരത്തെ തന്നെ പറയാമായിരുന്നു. തീരുമാനം നേരത്തെ അറിയിച്ചിരുന്നുവെങ്കില്‍ താന്‍ പിന്മാറുമായിരുന്നുവെന്നും രമേശ് ചെന്നിത്തല കത്തില്‍ പറയുന്നു.

തെരഞ്ഞെടുപ്പ് നടത്തിയപ്പോള്‍ താന്‍ അപമാനിതനായി. സര്‍ക്കാരിനെതിരായ തന്റെ പോരാട്ടങ്ങള്‍ക്ക് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തനിക്ക് പിന്തുണ ലഭിച്ചില്ലെന്നും രമേശ് ചെന്നിത്തല പറയുന്നു.

പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ രമേശ് ചെന്നിത്തലയും ഉണ്ടായിരുന്നു. എ ഗ്രൂപ്പ് രമേശ് ചെന്നിത്തലയെ പിന്തുണച്ചിരുന്നു. എന്നാല്‍ ഹൈക്കമാന്‍ഡ് വിഡി സതീശനെ പ്രതിപക്ഷ നേതാവായി തീരുമാനിക്കുകയായിരുന്നു.