പ്രതിപക്ഷത്ത് ചെന്നിത്തല തന്നെ? ഹൈക്കമാന്‍ഡ് കണക്കുകൂട്ടല്‍ ഇങ്ങനെ; കനത്ത തോല്‍വിയില്‍ കാരണം പറയണം

ന്യൂഡല്‍ഹി: കേരളത്തില്‍ പ്രതിപക്ഷ സ്ഥാനത്ത് തുടരാന്‍ രമേശ് ചെന്നിത്തല ആഗ്രഹിക്കുകയാണെങ്കില്‍ ഹൈക്കമാന്‍ഡ് എതിര്‍ത്തേക്കില്ലെന്ന് സൂചന. തെരഞ്ഞെടുപ്പിലേറ്റ കടുത്ത പ്രഹരം അപ്രതീക്ഷിതമാണെന്നാണ് ഹൈക്കമാന്‍ഡ് വിലിരുത്തലെങ്കിലും ചെന്നിത്തലയ്ക്ക് അനുകൂല നിലപാട് സ്വീകരിക്കാനാണ് സാധ്യത.

പ്രതിപക്ഷ സ്ഥാനത്ത് തുടരാന്‍ ചെന്നിത്തചല തീരുമാനിച്ചാല്‍ ഹൈക്കമാന്‍ഡ് എതിര്‍ത്തേക്കില്ല. 2016ലെ തോല്‍വിയുടെ ഉത്തരവാത്വം ഏറ്റെടുത്ത് ഉമ്മന്‍ ചാണ്ടി നടത്തിയ പിന്മാറ്റം പോലൊരു തീരുമാനം എടുക്കേണ്ട സാഹചര്യമില്ല ഇപ്പോഴെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ചെന്നിത്തലയ്ക്കുള്ള പ്രതിച്ഛയായാണ് ഈ വിലയിരുത്തലിലേക്ക് നയിക്കുന്ന ഒരു കാര്യം. ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങളെല്ലാം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. അവ കണക്കിലെടുത്ത് ചെന്നിത്തലയെ മാറ്റി നിര്‍ത്തുന്നതില്‍ പരിമിതകളുണ്ട്.

ഗ്രൂപ്പടിസ്ഥാനത്തില്‍ പരിഗണിക്കുകയാണെങ്കില്‍ 2016ല്‍ കൂടുതല്‍ ജയം ഐ ഗ്രൂപ്പിനായിരുന്നു. ആ പശ്ചാത്തലത്തിലായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ കാര്യത്തില്‍ എ ഗ്രൂപ്പിന് സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയാതിരുന്നത്. ഇത്തവണയും ഐ ഗ്രൂപ്പ് എംഎല്‍എമാരാണ് കൂടുതലുള്ളതെന്നത്.

കേരളത്തിലെ കൂട്ടത്തോല്‍വിയില്‍ ഹാക്കമാന്‍ഡ് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ കാരണം വിശദമാക്കണമെന്നാണ് നിര്‍ദ്ദേശം. കേരളത്തിലെ വലിയ തിരിച്ചടി അപ്രതീക്ഷിതമാണെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. ഇതിന്റെ പശ്ചാത്തലത്തിലാണ് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ റിപ്പോര്‍ട്ട് പരിഗണിച്ചാവും കെപിസിസിയിലെ നേതൃമാറ്റം സംബന്ധിച്ച് തീരുമാനമെടുക്കുക.