മൂന്ന് മന്ത്രിസ്ഥാനം, കോര്‍പ്പറേഷനുകള്‍, ബോര്‍ഡുകള്‍; സച്ചിന്‍ പൈലറ്റ് വിഭാഗത്തിനുള്ള വാഗ്ദാനങ്ങള്‍ ഇങ്ങനെ, ഡല്‍ഹി യാത്ര ഫലിച്ചോ?

അജ്മീര്‍: രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രിയും മുന്‍ സംസ്ഥാന കോണ്‍ഗ്രസ് ധ്യക്ഷനുമായ സച്ചിന്‍ പൈലറ്റിന് കോണ്‍ഗ്രസ് നേതൃത്വം വാഗ്ദാനം ചെയ്തത് മൂന്ന് മന്ത്രി സ്ഥാനങ്ങള്‍. അതോടൊപ്പം കോര്‍പ്പറേഷന്‍, ബോര്‍ഡ് സ്ഥാനങ്ങളും നല്‍കും. സച്ചിന്‍ പൈലറ്റ് നടത്തിയ ദല്‍ഹി യാത്രക്ക് ശേഷമാണ് ഈ വാഗ്ദാനങ്ങള്‍.

അതേ സമയം സച്ചിന്‍ പൈലറ്റ് വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത് അഞ്ചോ ആറോ മന്ത്രി സ്ഥാനങ്ങളാണ്. അതേ സമയം മന്ത്രി സ്ഥാനങ്ങളെ ചൊല്ലി ഇപ്പോഴും ചര്‍ച്ചകള്‍ തുടരുകയാണ്.

അതേ സമയം ഒമ്പത് മന്ത്രി സ്ഥാനങ്ങളാണ് ഇപ്പോള്‍ അശോക് ഗെഹ്‌ലോട്ട് മന്ത്രി സഭയില്‍ ഒഴിവുള്ളത്. എന്നാല്‍ സച്ചിന്‍ പൈലറ്റ് വിഭാഗത്തിന് മാത്രമല്ല മന്ത്രി സ്ഥാനങ്ങള്‍ നല്‍കേണ്ടതെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.

പൈലറ്റ് വിഭാഗത്തെ കൂടാതെ 18 ഓളം സ്വതന്ത്രരുടെയും ബിഎസ്പിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് വന്നവരുടെയും അപേക്ഷകളുണ്ട്. ഈ എംഎല്‍എമാരുടെ പ്രതീക്ഷകളെയും പാര്‍ട്ടിക്ക് പരിഗണക്കേണ്ടി വരും. അവരൊക്കെ തന്നെ ആറും ഏഴും തവണ നിയമസഭയിലേക്ക് വിജയിച്ചവരാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളുമായി ബന്ധമുള്ളൊരാള്‍ പറഞ്ഞു.

സച്ചിന്‍ പൈലറ്റ് വിഭാഗം ബിജെപിയിലേക്ക് പോകുന്ന അവസ്ഥ ഒഴിവാക്കി പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പ്രിയങ്ക ഗാന്ധിയും രാജസ്ഥാനില്‍ പ്രത്യേക ശ്രദ്ധ കൊടുത്ത് ഇടപെടുന്നുണ്ട്.