ജയ്പൂര്‍: താന്‍ ബിജെപിയില്‍ ചേരാന്‍ പോവുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് സച്ചിന് പൈലറ്റ്. ഫോണിലൂടെ സംസാരിച്ചപ്പോള്‍ പാര്‍ട്ടിയില്‍ ചേരാന്‍ ഒരുക്കമാണെന്ന് സച്ചിന് പൈലറ്റ് പറഞ്ഞുവെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവും ഇപ്പോള്‍ ബിജെപി നേതാവുമായ റിത ബഹുഗുണ ജോഷി പറഞ്ഞിരുന്നു. ഇക്കാര്യവും കൂടി ചേര്‍ത്താണ് സച്ചിന് പൈലറ്റിന്റെ പ്രതികരണം.
സച്ചിന് ടെണ്ടുല്‍ക്കറിനോടായിരിക്കും റിത ബഹുഗുണ ജോഷി സംസാരിച്ചിട്ടുണ്ടായിരിക്കുക. തന്നോട് ഇങ്ങനെ ഒരു കാര്യം സംസാരിക്കാനുള്ള ധൈര്യം അവര്‍ക്കില്ലെന്നും സച്ചിന് പറഞ്ഞു.
എഐസിസി ജനറല്‍ സെക്രട്ടറിയായിരുന്ന ജിതിന് പ്രസാദ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ സച്ചിന് പൈലറ്റും ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നേരത്തെ രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി സച്ചിന് പൈലറ്റ് തര്‍ക്കത്തിലായിരുന്നു. നേരത്തെ സച്ചിന് നല്‍കിയിരുന്ന വാക്കുകള്‍ പാലിക്കുമെന്ന് കോണ്‍ഗ്രസ് ജിതിന് പ്രസാദ പോയതിന് പിന്നാലെ സന്ദേശം നല്‍കിയിരുന്നു.
അടുത്ത വര്‍ഷം ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ സച്ചിന് പൈലറ്റിന് സംസ്ഥാനത്തിന്റെ സംഘടന ചുമതല നല്കാന് ആലോചിക്കുകയാണിപ്പോള്‍ കോണ്‍ഗ്രസ്. സംസ്ഥാനത്തിന്റെ ചുമതല നിര്‍വഹിച്ചിരുന്ന രാജീവ് സത്താ എംപി കൊവിഡ് ബാധിച്ച് അന്തരിച്ചിരുന്നു. അതിനെ തുടര്‍ന്നാണ് പുതിയ നേതാവിനെ കോണ്‍ഗ്രസ് നിയോഗിക്കാനൊരുങ്ങുന്നത്.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്നന നിയമസഭ തെരഞ്ഞെടുപ്പും കോണ്‍ഗ്രസിന്റെ മനസ്സിലുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അധികാരത്തിനടുത്തെത്തിയാണ് കോണ്‍ഗ്രസ് വീണുപോയത്. ഇത്തവണ അധികാരം പിടിച്ചെടുക്കണമെങ്കില്‍ മികച്ച നേതൃശേഷിയുള്ള നേതാവ് തന്നെ മുന്നില്‍ നിന്ന് മാര്‍ഗനിര്‍ദേശം നല്‍കണം എന്ന കോണ്‍ഗ്രസ് ആലോചനയാണ് സച്ചിന് പൈലറ്റ് എന്ന പേരിലെത്തി ന്ില്‍ക്കുന്നത്.