ആരാധാനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കണം; പ്രതിഷേധവുമായി സമസ്ത

മലപ്പുറം: ആരാധാനാലയങ്ങള്‍ തുറക്കുന്നതിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി സമസ്ത. മലപ്പുറം സിവില്‍ സ്റ്റേഷന് മുന്നിലാണ് സമസ്തയുടെ പ്രതിഷേധം നടന്നത്.

സമസ്ത കേന്ദ്ര മുശാവറ അംഗം ഡോ. ബഹാവുദ്ധീന്‍ നദ്‌വി, എസ്‌കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍, അബ്ദുസമദ് പൂക്കോട്ടൂര്‍ എന്നിവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ട് പള്ളിയുടെ വിസ്തൃതിക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് സമസ്ത നേതാക്കള്‍ ആവശ്യപ്പെട്ടു.

ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ കളക്ടര്‍ക്ക് സമസ്ത നേതാക്കള്‍ നിവേദനം സമര്‍പ്പിച്ചു. ശുദ്ധിയും സൂക്ഷ്മതയും കൂടുതല്‍ പാലിക്കുന്ന പള്ളികള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു.