മുംബൈ: ബിജെപിക്കെതിരെയുള്ള പ്രതിപക്ഷ ഐക്യത്തില്‍ കോണ്‍ഗ്രസിനോടുള്ള വിമര്‍ശനം രേഖപ്പെടുത്തി എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാര്‍. മുംബൈ തകിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കശ്മീര്‍ മുതല്‍ കന്യാകുമാരി’ വരെ സ്വാധീനമുണ്ടായിരുന്ന ആ പഴയ പാര്‍ട്ടിയല്ല ഇപ്പോഴുള്ളത് എന്നത് കോണ്‍ഗ്രസ് അംഗീകരിച്ചേ മതിയാവൂ. യാഥാര്‍ത്ഥ്യങ്ങളെ കോണ്‍ഗ്രസ് അംഗീകരിക്കണമെന്നും ശരദ് പവാര്‍ പറഞ്ഞു.
കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ കോണ്ഗ്രസുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷെ ഇപ്പോഴതില്ല. ഈ യാഥാര്‍ത്ഥ്യം അംഗീകരിക്കണം. ഈ യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായാല്‍ പ്രതിപക്ഷ പാര്‍ട്ടികളുമായ അടുപ്പം വര്‍ധിക്കുമെന്നും ശരദ് പവാര്‍ പറഞ്ഞു.
നേതൃത്വത്തിന്റെ കാര്യം പറഞ്ഞുവരുമ്പോള്‍ കോണ്‍ഗ്രസിലെ സുഹൃത്തുക്കള്‍ വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് സ്വീകരിക്കാന്‍ തയ്യാറാവുന്നില്ല. മമത ബാനര്‍ജിയെ പ്രതിപക്ഷ സഖ്യത്തിന്റെ മുഖമാക്കണം എന്ന അഭിപ്രായമുയരുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറയും തങ്ങള്‍ക്ക് രാഹുല്‍ ഗാന്ധിയുണ്ടെന്ന്. എല്ലാ പാര്‍ട്ടികളും, പ്രത്യേകിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കാര്യത്തില്‍ വ്യത്യസ്തമായ സമീപനം സ്വീകരിക്കാന്‍ തയ്യാറാവുന്നില്ലെന്നും ശരദ് പവാര്‍ പറഞ്ഞു.
അതേ സമയം തന്നെ ബിജെപിക്ക് ബദലാവാന്‍ കഴിയുന്ന ഏക ദേശീയ പാര്‍ട്ടി ഇപ്പോഴും കോണ്‍ഗ്രസ് തന്നയാണെന്ന് ശരദ് പവാര്‍ അംഗീകരിക്കുന്നു.
കോണ്‍ഗ്രസ് ശക്തമായിരുന്നു പണ്ട്. ഇപ്പാള്‍ കോണ്‍ഗ്രസിന് 40-45 എംപിമാരേയുള്ളൂ. മുമ്പ് ഏതാണ്ട് 140നടുത്ത് സീറ്റുകളുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ അംഗസംഖ്യ തന്നെ അത് പറയുന്നു. പക്ഷെ ഇപ്പോഴും രാജ്യത്താകമാം പ്രാധാന്യമുള്ള ഒരേയൊരു പാര്‍ട്ടിയാണ്. 5 മുതല്‍ 7 സംസ്ഥാനങ്ങളില്‍ അവര്‍ക്ക് സര്‍ക്കാരുണ്ട്. ബിജെപിക്കെതിരെ നില്ക്കാന് കഴിയുന്ന ഏക ദേശീയ പാര്‍ട്ടി കോണ്‍ഗ്രസ് തന്നെയാണെന്നും ശരദ് പവാര്‍ പറഞ്ഞു.