ആര്‍എസ്പിയില്‍ നിന്ന് അവധിയെടുത്ത് ഷിബു ബേബി ജോണ്‍; ‘രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചെന്ന് ഇതിന് അര്‍ത്ഥമില്ല’

കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്തു. കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് യോഗത്തില്‍ ഷിബു പങ്കെടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് അവധിയെടുത്തിരിക്കുന്നത്.

തന്റെ അവധി അപേക്ഷ പാര്‍ട്ടി പരിഗണിച്ചിട്ടില്ല. രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചെന്ന് ഇതിന് അര്‍ത്ഥമില്ല. തന്റെ അവധി പാര്‍ട്ടി പരിഗണിക്കണം. അവധി കത്ത് കൊടുത്ത പശ്ചാത്തലത്തിലാണ് യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

മുന്നണി മാറ്റത്തെ കുറിച്ച് പാര്‍ട്ടി ഇപ്പോള്‍ ആലോചിക്കുന്നില്ല. പാര്‍ട്ടി കടന്നുപോകുന്നത് പ്രതിസന്ധി ഘട്ടത്തിലൂടെയാണ്. പാര്‍ട്ടിക്ക് ദോഷമാകുന്ന ഒന്നും ചെയ്യില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

ചവറയില്‍ യുഡിഎഫ് വോട്ടുകള്‍ ചോര്‍ന്നു. ആര്‍എസ്പിയുടെയും കോണ്‍ഗ്രസിന്റെയും വോട്ടുകള്‍ നഷ്ടപ്പെട്ടുവെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.