‘സംഘ്പരിവാർ ഭീഷണി’; സിദ്ദിഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമ്മേളനം മാറ്റിവച്ചതായി സംഘാടകർ

കോഴിക്കോട് ടൗണ്‍ ഹാളില്‍ നടത്താനിരുന്ന സിദ്ദിഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമ്മേളനം മാറ്റിവച്ചതായി സംഘാടകര്‍. സംഘര്‍ഷ സാധ്യതയുണ്ടെന്ന പൊലീസ് റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി. സംഘ്പരിവാര്‍ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് സമ്മേളനം മാറ്റിവയ്ക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. കോഴിക്കോട് പൗരാവകാശ വേദി ബുധനാഴ്ച വൈകിട്ട് നാലുമണിക്ക് നടത്താനിരുന്ന പരിപാടിയാണ് മാറ്റിവച്ചത്.

മുസ്ലിംലീഗ് നേതാവ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉത്ഘാടനം ചെയ്യാനിരുന്ന സദസില്‍ എം.കെ. രാഘവന്‍ എംപി, കെ.കെ. രമ എംഎല്‍എ, പി ഉബൈദുല്ല എംഎല്‍എ, പത്രപ്രവര്‍ത്തക യൂണിയന്‍ നേതാക്കളായ അഞ്ജന ശശി, എം ഫിറോസ് ഖാന്‍, കാപ്പന്‍ ഐക്യദാര്‍ഢ്യ സമിതി അധ്യക്ഷന്‍ എന്‍.പി.ചെക്കുട്ടി, റെയ്ഹാനത്ത് കാപ്പന്‍ തുടങ്ങിയവരും പങ്കെടുക്കുമെന്നാണ് അറിയിച്ചിരുന്നത്.

സുപ്രീംകോടതി ജാമ്യം അനുവദിച്ചെങ്കിലും മറ്റൊരു കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ ലക്‌നൗ ജയിലില്‍ തുടരുന്ന സിദ്ദിഥ് കാപ്പന്‍, 2022 ഒക്ടോബര്‍ അഞ്ചിന് രണ്ടു വര്‍ഷത്തെ ജയില്‍വാസം പൂര്‍ത്തിയാക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ രാജ്യത്ത് അഭിപ്രായസ്വാതന്ത്ര്യവും മാധ്യമപ്രവര്‍ത്തകരും നേരിടുന്ന ഭീഷണികള്‍ മുന്‍നിര്‍ത്തി സമ്മേളനം ചേരുമെന്നാണ് കോഴിക്കോട് പൗരാവകാശ വേദി അറിയിച്ചിരുന്നത്.

എന്നാല്‍ സമ്മേളനത്തിന് എതിരെ ഡിജിപിയെയും എന്‍ഐഎയെയും സമീപിച്ച് ബിജെപി പരാതി നല്‍കി. നിരോധിത സംഘടനകളെ വെള്ളപൂശാനുള്ള ശ്രമിക്കുന്ന സമ്മേളനം നിയമവിരുദ്ധമാണെന്നും പൊലീസ് ഇടപെട്ട് പരിപാടി തടയണമെന്നുമായിരുന്നു ബിജെപിയുടെ ആവശ്യം. എം.കെ രാഘവന്‍ എംപി അടക്കമുള്ളവരോട് സമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.

കോഴിക്കോട് ടൗണ്‍ ഹാളില്‍ നടത്താനിരുന്ന സിദ്ദിഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമ്മേളനം മാറ്റിവച്ചതായി സംഘാടകര്‍. സംഘര്‍ഷ സാധ്യതയുണ്ടെന്ന പൊലീസ് റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി. സംഘ്പരിവാര്‍ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് സമ്മേളനം മാറ്റിവയ്ക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. കോഴിക്കോട് പൗരാവകാശ വേദി ബുധനാഴ്ച വൈകിട്ട് നാലുമണിക്ക് നടത്താനിരുന്ന പരിപാടിയാണ് മാറ്റിവച്ചത്.മുസ്ലിംലീഗ് നേതാവ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യാനിരുന്ന സമ്മേളനത്തില്‍ എം.കെ. രാഘവന്‍ എംപി, കെ.കെ. രമ എംഎല്‍എ, പി ഉബൈദുല്ല എംഎല്‍എ, പത്രപ്രവര്‍ത്തക യൂണിയന്‍ നേതാക്കളായ അഞ്ജന ശശി, എം. ഫിറോസ് ഖാന്‍, കാപ്പന്‍ ഐക്യദാര്‍ഢ്യ സമിതി അധ്യക്ഷന്‍ എന്‍.പി.ചെക്കുട്ടി, റെയ്ഹാനത്ത് കാപ്പന്‍ തുടങ്ങിയവരും പങ്കെടുക്കുമെന്നാണ് അറിയിച്ചിരുന്നത്.