പാലക്കാട്: നെന്മാറയില് യുവതിയെ പത്ത് വര്‍ഷം ഒറ്റമുറിയില്‍ ഒളിവില്‍ താമസിപ്പിച്ചത് അസാധാരണവും അവിശ്വസനീയമെന്ന് വനിതാ കമ്മീഷന്. തേനും പാലും നല്കി കൂട്ടിലിട്ടാലും ബന്ധനം തന്നെയാണ്. സംഭവത്തില്‍ അവിശ്വസനീയമായ ചില കാര്യങ്ങളുണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും കമ്മീഷന് അധ്യക്ഷ എംസി ജോസ്ഫൈന് പറഞ്ഞു.
‘ബന്ധുരകാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെയാണ് പാരില്‍. തേനും പാലും നല്കിയാലും കൂട്ടിലിട്ട് വളര്‍ത്തുന്ന പക്ഷിയാണെങ്കിലും അത് ബന്ധനം തന്നെയാണ്. ആ ഗൗരവത്തോടെയാണ് ഈ കാര്യത്തെ കാണുന്നത്. അസാധാരണ സംഭവമാണ് സജിതയുടേയും റഹ്മാന്റേയും ജീവിതം. കേരളത്തില്‍ ആദ്യത്തെ കേസാണ് ഇത്. ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടായിട്ടുണ്ടെന്ന് സജിതയും റഹ്മാനും സമ്മതിക്കുന്നില്ല. ഈ പശ്ചാത്തലത്തില്‍ അവര്‍ ഇനിയും മുന്നോട്ട് സുഖമായി ജീവിക്കട്ടെ’, എംസി ജോസഫൈന് പറഞ്ഞു.
റഹ്മാനോടും സജിതയോടും സമസാരിച്ചതിന് ശേഷമായിരുന്നു വനിതാ കമ്മിഷന് അധ്യക്ഷയുടെ പ്രതികരണം. പത്ത് വര്‍ഷം ഒരു സ്ത്രീയെ ബന്ധനത്തില്‍ ആക്കുകതന്നെയാണ് ചെയ്തത്. കുടുസുമുറിയില്‍ പത്ത് കൊല്ലം സുരക്ഷിതയായി ഇരുന്നു എന്നത് അംഗീകരിക്കാന്‍ കഴിയില്ല. സമൂഹത്തില്‍ ഇത്തരം തെറ്റായ മാതൃകകള്‍ ഉണ്ടാകാന്‍ പാടില്ലെന്നാണ് വനിതാ കമ്മീഷന് കരുതുന്നതെന്നുെ അവര്‍ അഭിപ്രായപ്പെട്ടു.
പൊലീസ് കുറച്ചുകൂടി ജാഗ്രത കാണിക്കണമായിരുന്നെന്നും പെണ്‍കുട്ടിയെ കാണാതായെന്ന പരാതിയില്‍ പത്ത് കൊല്ലം മുമ്പ് പൊലീസ് വേണ്ടത്ര ഇടപെട്ടില്ലെന്നും എംസി ജോസഫൈന് കുറ്റപ്പെടുത്തി. നെന്മാറയിലെ വീട്ടിലെത്തിയാണ് വനിതാ കമ്മീഷന് അധ്യക്ഷയും സംഘവും സജിതയെയും റഹ്മാനെയും കണ്ടത്.