ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന് നയത്തെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. സര്‍ക്കാരിന്റെ വാക്സിന് നയം യുക്തമല്ലെന്ന് സുപ്രീം കോടതി പറഞ്ഞു.
വാക്സിന് സംഭരണത്തിന്റെ മുഴുവന്‍ വിവരങ്ങളും അറിയിക്കണം. സൗജന്യ വിതരണത്തിന്റെ വിവരങ്ങള്‍ സംസ്ഥാനങ്ങളും നല്‍കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.
വാക്സിന് എല്ലാവരും പണം കൊടുത്ത് വാങ്ങണമെന്നത് തന്നിഷ്ട നടപടിയാണ്. മൂക്ഷസാക്ഷിയാകാന് കോടതിയില്ലെന്നും പറഞ്ഞു.
നേരത്തെയും സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. വാക്സിന് വിലനിര്‍ണ്ണയം കേന്ദ്രം ഏറ്റെടുക്കണമെന്ന നിര്‍ദേശം കോടതി ആവര്‍ത്തിച്ചിരുന്നു.
18 മുതല്‍ 45 വയസ്സിനിലിടയിലുള്ളവര്ക്ക് വാക്സിന് നല്കുന്നതില് നിന്ന് കേന്ദ്രം ഒഴിഞ്ഞുമാറരുത്. 45 വയസ്സിന് മുകളിലുള്ളവരുടെ വാക്സിന് പോലെ മറ്റ് വിഭാഗങ്ങള്‍ക്കായും വാക്സിന് കേന്ദ്രം നേരിട്ട് കമ്പനികളില്‍ നിന്ന് വാങ്ങാന്‍ ശ്രമിക്കണമെന്നാണ് നേരത്തെ കോടതിയുടെ നിര്‍ദേശം.
പകുതി വാക്സിന് സംസ്ഥാനങ്ങളും സ്വകാര്യ കേന്ദ്രങ്ങളും വാങ്ങട്ടെ എന്ന് എന്ത് കൊണ്ട് തീരുമാനിച്ചു. വിലനിര്‍ണ്ണയം കമ്പനികള്‍ക്ക് നല്‍കരുത്. രാജ്യമാകെ വാക്സിന് ഒറ്റ വില നിര്‍ണ്ണയിച്ച് ഇത് സര്‍ക്കാര്‍ ഏറ്റെടുക്കണം.
കൊവിന്‍ ആപ്പിലെ രജിസ്ട്രേഷന് കുടിയേറ്റ തൊഴിലാളികള്‍ ഉള്‍പ്പെടെ പലര്‍ക്കും കഴിയുന്നില്ല. ഡിസംബറോടെ എല്ലാവര്ക്കും വാക്സിന് നല്‍കാനാവും എന്നാണ് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചതെന്നും കോടതി പറഞ്ഞു.
ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന് നയത്തെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. സര്‍ക്കാരിന്റെ വാക്സിന് നയം യുക്തമല്ലെന്ന് സുപ്രീം കോടതി പറഞ്ഞു.
വാക്സിന് സംഭരണത്തിന്റെ മുഴുവന്‍ വിവരങ്ങളും അറിയിക്കണം. സൗജന്യ വിതരണത്തിന്റെ വിവരങ്ങള്‍ സംസ്ഥാനങ്ങളും നല്‍കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.
വാക്സിന് എല്ലാവരും പണം കൊടുത്ത് വാങ്ങണമെന്നത് തന്നിഷ്ട നടപടിയാണ്. മൂക്ഷസാക്ഷിയാകാന് കോടതിയില്ലെന്നും പറഞ്ഞു.
നേരത്തെയും സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു.