റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് ബ്രസീലില്‍ നടത്തുന്നതിനെതിരെ നല്കിയ ഹര്‍ജി ബ്രസീലിയന്‍ സുപ്രീം കോടതി തള്ളി. ടൂര്‍ണ്ണമെന്റ് ബ്രസീലില്‍ തന്നെ നടത്താമെന്ന് കോടതി പറഞ്ഞു. ഞായറാഴ്ചയാണ് ടൂര്‍ണ്ണമെന്റ് ആരംഭിക്കുക.
കോപ്പ അമേരിക്ക ബ്രസീലിലേക്ക് മാറ്റാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. ബ്രസീലില്‍ കൊവിഡ് വ്യാപിക്കുന്നതിനാല്‍ ടൂര്‍ണ്ണമെന്റ് നടത്തരുതെന്നായിരുന്നു പ്രതിഷേധക്കാരുടെ വാദം. അര്‍ജന്റീനയിലും കൊളംബിയയിലുമായി നടക്കേണ്ട ടൂര്‍ണ്ണമെന്റാണ് കഴിഞ്ഞയാഴ്ച ബ്രസീലിലേക്ക് മാറ്റിയത്.
അര്‍ജന്റീനയിലെ കൊവിഡ് സാഹചര്യം തന്നെയാണ് ബ്രസീലിലും ഉള്ളത്. അതിനെ തുടര്‍ന്നാണ് പ്രതിപക്ഷ പാര്‍ട്ടികളും ആരോഗ്യ പ്രവര്‍ത്തകരും ബ്രസീലിയന്‍ ഫുട്ബോള്‍ താരങ്ങളും രംഗതെത്തിയത്.ഫുട്ബോള്‍ താരങ്ങള്‍ പിന്നീട് ബഹിഷ്ക്കരണം പിന്‍വലിച്ചിരുന്നു.
എതിര്‍പ്പ് തുടരുമ്പോഴും ബ്രസിലീയന്‍ പ്രസിഡണ്ട് ജയ്ര് ബോല്‍സെനാരോ ടൂര്‍ണ്ണമെന്റുമായി മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതിഷേധിക്കുന്നവര്‍ സുപ്രീം കോടതിയിലേക്ക് നീങ്ങിയത്. നാലര ലക്ഷത്തിലേറെ പേരാണ് ബ്രസീലില്‍ കൊവിഡ് കാരണം നടന്നത്. ടൂര്‍ണ്ണമെന്റ് നടന്നാല്‍ വലിയ വ്യാപനത്തിന് ഇടവരുത്തുമെന്നായിരുന്നു ഹര്‍ജിയിലുണ്ടായിരുന്നത്.