‘ജയ് ഭീം’ നവംബറിലെത്തും; ആമസോണ്‍ പ്രൈമില്‍ സൂര്യയുടെ അഭിഭാഷക വേഷം കാണാം

സൂര്യ അഭിഭാഷക വേഷത്തിലെത്തുന്ന ജയ് ഭീം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. നവംബര്‍ മാസത്തില്‍ ചിത്രമെത്തുമെന്ന് ആമസോണ്‍ പ്രൈം അറിയിച്ചു.

ടി.എസ് ജ്ഞാനവേലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാധ്യമപ്രവര്‍ത്തകനും ചലച്ചിത്രകാരനുമായ ജ്ഞാനവേല്‍ തന്നെയാണ് തിരക്കഥ. ദളിത് മുന്നേറ്റമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചന.

സൂര്യയും ചിത്രത്തിന്റെ റിലീസ് അറിയിച്ചു. സമത്വം എന്റെ ജന്മാവകാശമാണ് എന്ന തലക്കെട്ടിലാണ് സൂര്യ ട്വീറ്റ് ചെയ്തിരിക്കുന്നത്.

സൂര്യയെ കൂടാതെ പ്രകാശ് രാജ്, രജീഷ വിജയന്‍, ലിജോമോള്‍ ജോസ്, മണികണ്ഠന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൂര്യയുടെ ജന്മദിനമായ ജൂലൈ 23നാ്ണ് ചിത്രത്തിന്റെ പേര് അനൗണ്‍സ് ചെയ്തത്.