ചാലയില്‍ മറിഞ്ഞ ടാങ്കറില്‍ നിന്ന് വാതകച്ചോര്‍ച്ച തുടരുന്നു; അപകടം മുന്‍പ് ദുരന്തമുണ്ടായ അതേ സ്ഥലത്ത്

കണ്ണൂര്‍: ചാലയില്‍ പാചക വാതകം കൊണ്ടുപോകുന്ന ടാങ്കര്‍ ലോറി മറിഞ്ഞു. ചാല ബൈപ്പാസിലാണ് അപകടം. വാതക ചോര്‍ച്ചയുള്ളതിനാല്‍ പ്രദേശത്തുനിന്നും ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

മംഗലാപുരത്തുനിന്നും പാചക വാതകവുമായി കൊച്ചിയിലേക്ക് പുറപ്പെട്ട ലോറിയാണ് മറിഞ്ഞത്. നിറയെ ലോഡുമായെത്തിയ ടാങ്കറാണിത്. റോഡിലെ വളവില്‍വെച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ടാങ്കറില്‍ മൂന്നിടങ്ങളില്‍ ചോര്‍ച്ചയുണ്ടായിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. ഡ്രൈവര്‍ മാത്രമാണ് ലോറിയിലുണ്ടായിരുന്നത്.

രണ്ട് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ അപകടസ്ഥലത്തെത്തി തീയണച്ചു. ജില്ലാ പൊലിസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ സംഭവസ്ഥലത്തുണ്ട്. പൊട്ടിത്തെറി ഒഴിവാക്കാന്‍ ടാങ്കറിന് മുകളിലേക്ക് വെള്ളം ശക്തിയായി ഒഴിച്ചുകൊണ്ടിരിക്കുകയാണ്.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതിന് സമീപത്തായിരുന്നു മറ്റൊരു ടാങ്കര്‍ ലോറി മറിഞ്ഞ് വലിയ അപകടമുണ്ടായത്.

വാതക ചോര്‍ച്ച എത്രത്തോളം രൂക്ഷമാണെന്നോ ഏത്ര പ്രദേശത്തേക്ക് വ്യാപിച്ചിട്ടുണ്ടെന്നോ നിലവില്‍ വ്യക്തമല്ല. ഇക്കാര്യം ഫയര്‍ഫോഴ്‌സ് സംഘം ഉടന്‍ പരിശോധിക്കും. മംഗലാപുരത്തുനിന്നും വിദഗ്ധ സംഘം എത്തിയ ശേഷമാവും ചോര്‍ച്ച അടയ്ക്കാന്‍ സാധിക്കുക.