ബെംഗളൂരു: സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് വാക്സിന് ലഭിക്കണമെങ്കില്‍ കമ്മീഷന് വേണമെന്ന ഓഡിയോ സന്ദേശങ്ങള്‍ വൈറലായതിനെ തുടര്‍ന്ന ബിജെപി എംപി തേജസ്വി സൂര്യയ്ക്കും അമ്മാവനും ബിജെപി എംഎല്‍എയുമായ സുബ്രമഹ്ണ്യത്തിനുമെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
വൈറലാതെ ഓഡിയോ സന്ദേശങ്ങളിലൊന്നില്‍, എന്ത് കൊണ്ട് കൊവിഡ് വാക്സിന് 900 രൂപ ഈടാക്കുന്നു എന്ന പൊതുപ്രവര്‍ത്തകനായ വെങ്കടേഷിന്റെ ചോദ്യത്തിന് ഒരു സ്വകാര്യ ആശുപത്രി ജീവനക്കാരന് മറുപടി പറയുന്നതാണുള്ളത്. കൊവിഡ് വാക്സിന് ശരിയാക്കിയ ബസവഗുഡി എംഎല്‍എ രവി സുബ്രമഹ്ണ്യയത്തിന് 900 രൂപയില്‍ 700 രൂപ കമ്മീഷനായി നല്‍കണമെന്നാണ് ആശുപത്രി ജീവനക്കാരന് പറയുന്നു.
കുമാരസ്വാമി ലേ ഔട്ടിലെ സ്വകാര്യ ആശുപത്രിയിലെ വാക്സിന് വിതരണത്തെ തേജസ്വി സൂര്യ പ്രചാരണം നല്‍കിയിരുന്നു. ഇത് കൂടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
അതേ സമയം രവി സുബ്രമഹ്ണ്യം ആരോപണങ്ങള്‍ നിഷേധിച്ചു. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും രാഷ്ട്രീയ വിരോധം മൂലമാണ് അവ ആരോപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.