ധനുഷിനെ കേന്ദ്ര കഥാപാത്രമാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജഗമേ തന്തിരത്തിന് ഒടിടി റിലീസ് കഴിഞ്ഞ് ആദ്യ മണിക്കൂറുകളില്‍ സമ്മിശ്ര പ്രതികരണങ്ങള്‍. നെറ്റ്ഫ്ളിക്സില്‍ സിനിമ കണ്ടിറങ്ങിയ എല്ലാവര്ക്കും സിനിമ തൃപ്തി നല്‍കിയിട്ടില്ല. പൂര്‍ണമായും നിരാശപ്പെടുത്തിയെന്നും കാര്‍ത്തിക് സുബ്ബരാജിന്റെ മോശം പടങ്ങളിലാണ് ജെ റ്റിയുടെ സ്ഥാനമെന്നും ട്വീറ്റുകളുണ്ട്. ശ്രീലങ്കന്‍ തമിഴ് അഭയാര്‍ത്ഥികളുടെ രാഷ്ട്രീയം പറഞ്ഞതുകൊണ്ട് മാത്രം ചിത്രം എന്‍ഗേജിങ് ആകണമെന്നില്ലെന്നും അഭിപ്രായങ്ങള്‍ വരുന്നു. ചില പ്രതികരങ്ങള്‍ ചുവടെ
ധനുഷ് പറഞ്ഞതുകേട്ട് തിയേറ്ററില്‍ ഇറക്കാതെ നെറ്റ്ഫ്ളിക്സിന് കൊടുത്തത് നന്നായി. നിര്മ്മാതാവാവിനും വിതരണക്കാര്‍ക്കും തിയേറ്ററുകള്‍ക്കും അതൊരു ദുരന്തമായേനെ.
ആദ്യപകുതി ശരാശരി, രണ്ടാം പകുതി ശരാശരിയിലും മോശം. ദുര്‍ബലമായ കഥ, വേഗം കുറഞ്ഞ തിരക്കഥ, ക്യാരക്ടറൈസേഷന് മോശം. ധനുഷ് മാത്രമാണ് സിനിമയെ രക്ഷിക്കുന്നത്.
പാതിവെന്ത ഗാങ്സ്റ്റര്‍ ഡ്രാമ
മോശം കമന്റുകള്‍ വരും. വ്യത്യസ്തമായ മേക്കിങ്ങും രണ്ടാം പകുതിയിലെ ചെറിയ വലിച്ചിലുമാണ് കാരണം. പക്ഷെ, അതൊന്നും നോക്കി വിഷമിക്കേണ്ട. ക്വാളിറ്റ് മേക്കിങ്ങ് ആണ്.
രണ്ടാം പകുതി വളരെ മോശം, ജോജു ജോര്‍ജിന്റെ രംഗങ്ങള്‍ ഇഷ്ടപ്പെട്ടു. ധനുഷിന്റേയും ഐശ്വര്യ ലക്ഷ്മിയുടേയും പ്രകടനങ്ങള്‍ നല്ലത്. മോശം കഥപറച്ചില്‍ രീതി ദുര്‍ബലമായ തിരക്കഥയെ കൂടുതല്‍ നീട്ടി. കാര്‍ത്തിക് സുബ്ബരാജിന്റെ കരിയറിലെ ഏറ്റവും മോശം ചിത്രം.
സുരുളിയേക്കാള് നല്ല ഗാങ്ങ്സ്റ്റേഴ്സിനെ കണ്ടിട്ടുണ്ട്. ജയിംസ് കോസ്മോസ് രസമുണ്ടായിരുന്നു. ജോജു വേസ്റ്റഡ്. ആദ്യ പകുതി ഒരു രൂപമില്ലാതെ തട്ടിക്കൂട്ടി. രണ്ടാം പകുതി ശരാശരി. വിഷ്വലുകളും ബിജിഎമ്മും സൂപ്പര്‍. രാക്കിട്ടയും തെയ്പിറയും നന്നായി. മോശമായി എക്സിക്യൂട്ട് ചെയ്ത, മുന്‍കൂട്ടി കാണാവുന്ന സാധാരണ കഥ.
ധനുഷിന്റെ കരിയറിലെ ബെഞ്ച് മാര്‍ക്കും അദ്ദേഹത്തിന്റെ സ്വാഗും അടുത്ത ലെവലിലേക്ക്. മികച്ച തിരക്കഥയും ബ്ലോക് ബസ്റ്റര്‍ മേക്കിങ്ങും. സന്തോഷ് നാരായണന്റെ സംഗീതവും കാസ്റ്റിങ്ങും ഗംഭീരം.
മികച്ച രംഗാവിഷ്കരണം. ശ്രീലങ്കന്‍ തമിഴ് അഭായര്ത്ഥികളുടെ വിഷയത്തെ അഭിസംബോധന ചെയ്യുന്ന ചിത്രമാണിത്.
പ്രെഡിക്ടബിള്‍, അതിനാടകീയത
സുരുളിയും ശിവദാസും (ജോജു) കണ്ടുമുട്ടുന്ന സീന്‍ ഹൈലൈറ്റാണ്. കുറച്ച് രജനിസം മാത്രമല്ല. നായകന്, സിറ്റിസണ്‍ റഫറന്സുകളുമുണ്ട്. എനിക്ക് സിനിമ ഇഷ്ടപ്പെട്ടു, നന്ദി ബോസ്.
നമ്മുടേതും വെസ്റ്റേണുമായുള്ള കൊമേഴ്സ്യല്‍ സിനിമകളുടെ സ്റ്റീരിയോ ടൈപ്പുകള്‍ പുനര്‍നിര്‍മ്മിച്ചത്. നല്ല ഉദ്ദേശത്തോടെയാണ് സിനിമ ചെയ്തതെങ്കിലും എന്‍ഗേജിങ്ങ് ആക്കാന്‍ കഴിഞ്ഞില്ല.
നല്ല ആക്ഷന്‍ രംഗങ്ങള്‍ ഏതാനും മാത്രം, ധനുഷും പശ്ചാത്തലസംഗീതവും മാത്രമാണ് ചിത്രത്തില്‍ ശ്രദ്ധ കേന്ദ്രീകരിപ്പിക്കുന്നത്. ടറന്റനോയിഷ് ടോണൊക്കെ ഉണ്ടെങ്കിലും കാര്‍ത്തിക് സുബ്ബരാജിന്റെ മുന്‍ ചിത്രങ്ങളുടെയത്ര ഒത്തില്ല.
രണ്ടാം പകുതി തീരാറാകുമ്പോഴാണ് പടം ശരിക്കും അനങ്ങുന്നത്. സൂപ്പര്‍ പവര്‍ഫുള്‍ ആയ ധനുഷ് ഉള്ളപ്പോള്‍ പ്രതിനായകനായ ജയിംസ് കോസ്മോയ്ക്ക് കുറച്ചുകൂടി മൂര്‍ച്ച വേണമായിരുന്നു. പക്ഷെ, നടക്കുകയും ചിരിക്കുകയും തെറിപറയുകയും ചെയ്യുന്ന ഒരു കാരിക്കേച്ചര്‍ ആയി അദ്ദേഹം മാറി.
കാര്‍ത്തിക് സുബ്ബരാജ് ആരാധകര്‍ക്കും ധനുഷ് ആരാധകര്‍ക്കും ഒരു ട്രീറ്റാണ്. പക്ഷെ ന്യൂട്രല്‍ പ്രേക്ഷകര്‍ക്ക്?