ട്വന്റി ട്വന്റി ലോകകപ്പ് മത്സരത്തില്‍ പാക് ടീമിനോട് ഇന്ത്യന്‍ സ്ക്വാഡ് തോറ്റതിന്റെ പേരില്‍ ഇന്ത്യന്‍ ബോളര്‍ മുഹമ്മദ് ഷമിക്കെതിരെ നടന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് ക്യാപ്റ്റന്‍ കോഹ്ലി. നട്ടെല്ലില്ലാത്ത ആളുകളാണ് ഇത്തരം ഹീനമായ പ്രചരണം നടത്തുന്നതെന്ന് വിരാട് കോഹ്ലി പറഞ്ഞു. ഞങ്ങള്‍ മൈതാനത്ത് കളിക്കാനിറങ്ങുന്നതിന് നല്ലതായൊരു കാരണമുണ്ട്. ഒരു മനുഷ്യനോട് നേരിട്ട് സംസാരിക്കാന്‍ പോലും ധൈര്യമില്ലാത്ത, സോഷ്യല്‍ മീഡിയയിലെ നട്ടെട്ടില്ലാത്ത ഒരു കൂട്ടം ആളുകള്‍ പറയുന്ന ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയല്ല അതെന്നും കോഹ്ലി ചൂണ്ടിക്കാട്ടി. ന്യൂസിലന്‍ഡുമായുള്ള മത്സരത്തിന് മുന്‍പ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇന്ത്യന്‍ നായകന്റെ കനത്ത മറുപടി.
ഒരു മനുഷ്യന് തരംതാഴാവുന്നതിന്റെ ഏറ്റവും താഴ്ന്ന അവസ്ഥയാണിത്. മതത്തിന്റെ പേരില്‍ ആരെയെങ്കിലും ആക്രമിക്കുന്നതാണ് മനുഷ്യന് ചെയ്യാനാകുന്നതില്‍ ഏറ്റവും ഹീനമായ കാര്യം.
വിരാട് കോഹ്ലി
മതത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനമുണ്ടാകുമെന്ന് ഞാന്‍ ചിന്തിച്ചിരുന്നില്ല. വളരെ പരിപാവനമായ ഒന്നാണ് മതം. എന്റെ സാഹോദര്യവും സൗഹൃദവും ഇളക്കാന്‍ കഴിയില്ല. ഇത്തരം കാര്യങ്ങള്‍ക്ക് അവയില്‍ സ്ഥാനവുമില്ല. തങ്ങളെ മനസിലാക്കുന്നവരോട് ബഹുമാനം പ്രകടിപ്പിക്കുന്നുവെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ പറഞ്ഞു.

ഞങ്ങള്‍ ചെയ്യേണ്ടത് ഞങ്ങള്‍ മൈതാനത്ത് ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപം നടത്തുന്ന ആളുകള്‍ക്ക് അത് ചെയ്യുന്നത് സങ്കല്പിക്കാന് പോലും കഴിയില്ല. അത് ചെയ്യാനുള്ള ധൈര്യമോ നട്ടെല്ലോ അവര്‍ക്കില്ല. ഞാന്‍ അങ്ങനെയാണ് കാര്യങ്ങളെ കാണുന്നത്. ഒരു കൂട്ടായ്മ എന്ന നിലയില്‍ ഒരുമിച്ച് നില്‍ക്കേണ്ടത് എങ്ങനെയെന്നും ഓരോരുത്തരേയും പിന്തുണക്കേണ്ടത് എങ്ങനെയെന്നും ഞങ്ങള്‍ക്ക് അറിയാം. ഞങ്ങളുടെ ശക്തികളില്‍ ശ്രദ്ധേ കേന്ദ്രീകരിക്കേണ്ടത് എങ്ങനെയെന്നും അറിയാം. ഒരു ക്രിക്കറ്റ് കളി തോല്‍ക്കുന്നത് പോലും താങ്ങാന്‍ ഇന്ത്യക്ക് കഴിയില്ലെന്ന തരത്തില്‍ ചിത്രീകരിക്കപ്പെടുകയാണ്. അതൊന്നും ഞങ്ങളുടെ വിഷയമല്ല. കാരണം ഞങ്ങള്‍ സ്പോട്സാണ് കളിക്കുന്നത്. സ്പോട്സ് എങ്ങനെയാണെന്ന് ഞങ്ങള്‍ക്ക് അറിയാം. അതുകൊണ്ട് പുറത്തുള്ള ആളുകള്‍ എന്ത് ചിന്തിക്കുന്നു എന്നതിന് വില കല്പിക്കുന്നില്ല. ഇതുവരെ അതില്‍ ശ്രദ്ധിച്ചിട്ടില്ല. അതിന്റെ പുറകേ പോകാന്‍ ഇനിയൊട്ട് ഉദ്ദേശ്യവുമില്ല.
ഞാന്‍ മുന്‍പ് പറഞ്ഞതുപോലെ ഇക്കൂട്ടര്‍ക്ക് ഈ പണി എന്താണെന്നോ അന്താരാഷ്ട്ര തലത്തില്‍, കളിക്കളത്തില്‍ അത് എത്ര മാത്രം ശ്രമകരമാണെന്നോ അറിയില്ല. ഞങ്ങള്‍ എങ്ങനെയാണ്, എന്താണ് ചെയ്യുന്നതെന്ന് എല്ലാവരോടും ഉറക്കെ പറഞ്ഞു നടക്കാനും താല്പര്യപ്പെടുന്നില്ല. മുന്നോട്ടുപോകുകയാണ് ഞങ്ങള്‍ ചെയ്യേണ്ടത്. ഒരു കളി തോറ്റാല്‍ അതില്‍ നിന്ന് പഠിച്ച് മുന്നേറുകയാണ് വേണ്ടത്. ഒരു കളിയും മറ്റൊരു കളിയേക്കാള്‍ വലുതല്ല. ക്രിക്കറ്റിലെ ഓരോ ഗെയിമും പ്രധാനമാണ്. അടുത്ത കളിയേയും അങ്ങനെത്തന്നെയാണ് കാണുന്നതെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു.