തിരുവനന്തപുരം: ഡിജിപി ടോമിന് ജെ തച്ചങ്കരിയെ മനുഷ്യാവകാശ കമ്മിഷനില്‍ പുതിയ പദവിയില്‍ നിയമിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ഇന്‍വെസ്റ്റിഗേഷന്‍) ആയാണു നിയമിച്ചത്. ഒരു വര്‍ഷത്തേക്കാണ് നിയമനം
സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കു പരിഗണച്ചിരുന്നു. ചുരുക്കപ്പട്ടികയിലും തച്ചങ്കരി ഇടംനേടിയിരുന്നു. ഇതിനിടെയാണ് പുതിയ നിയമനം. നിലവില്‍ കേരള ഫിനാന്‍ഷ്യല്‍ കോര്പറേഷന് എംഡിയാണ്. സ്ഥാനമാറ്റം സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.
1987 ബാച്ച് കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. വിജിലന്‍സ് ഡയറക്ടറിന് തുല്യമായ എക്സ് കേഡര്‍ പദവി സൃഷ്ടിച്ചാണ് സ്ഥാനമാറ്റം നല്‍കിയിരിക്കുന്നത്. നിലവില്‍ കേരള ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന് ചെയര്‍മാനാണ് തച്ചങ്കരി.