തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ ആദ്യ വിജയം മന്ത്രി ടിപി രാമകൃഷ്ണന്. പേരാമ്പ്ര മണ്ഡലത്തില്‍ മത്സരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ടിപി രാമകൃഷ്ണന് 6173 വോട്ടുകള്‍ക്കാണ് വിജയിച്ചത്.
യുഡിഎഫ് സ്ഥാനാര്‍ത്ഥി സിഎച്ച് ഇബ്രാഹിംകുട്ടിയെയാണ് ടിപി രാമകൃഷ്ണന് പരാജയപ്പെടുത്തിയത്.തുടര്‍ച്ചയായി പത്താം തവണയാണ് ഇടതുമുന്നണി പേരാമ്പ്ര മണ്ഡലത്തില്‍ വിജയിക്കുന്നത്.
കഴിഞ്ഞ തവണ നാലായിരത്തി അഞ്ഞൂറോളം വോട്ടിനാണ് ടിപി രാമകൃഷ്ണന് വിജയിച്ചത്. ഇക്കൂറി രണ്ടായിരത്തോളം വോട്ട് അധികം നേടിയാണ് ടിപി രാമകൃഷ്ണന്റെ വിജയം.
വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ സിഎച്ച് ഇബ്രാഹിം കുട്ടി മുന്നിലെത്തിയിരുന്നു. അധികം വൈകാതെ തന്നെ ടിപി രാമകൃഷ്ണന് മുന്നിലെത്തുകയും വിജയം കണ്ടെത്തുകയുമായിരുന്നു.
വോട്ടെടുപ്പ് ദിവസം ബിജെപി നിര്‍ജ്ജീവമായിരുന്നുവെന്നും യുഡിഎഫിന് വേണ്ടി വോട്ട് മറിച്ചുവെന്നും എല്‍ഡിഎഫ് ആരോപിച്ചിരുന്നു. ഈ ആരോപണം നിലനില്ക്കുമ്പോള് തന്നെ എല്‍ഡിഎഫ് കഴിഞ്ഞ തവണത്തേതിനേക്കാള്‍ ഭൂരിപക്ഷം കണ്ടെത്താനും കഴിഞ്ഞിരിക്കുന്നു.