എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് യുഡിഎഫ് ബഹിഷ്കരിക്കണമെന്ന് എംഎസ്എഫ്. കേരളത്തില്‍ കൊവിഡ് രൂക്ഷമായി തുടരുന്നതിനിടെ ട്രിപ്പിള്‍ ലോക് ഡൗണ്‍ നിലനില്‍ക്കുന്ന തിരുവനന്തപുരത്ത് വിവിധയിടങ്ങളില്‍ നിന്നെത്തുന്ന 500 പേര് ചടങ്ങില്‍ പങ്കെടുക്കുന്നത് സാധാരണക്കാര്‍ക്ക് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് എംഎസ്എഫ് ദേശീയ അദ്ധ്യക്ഷന്‍ ടി പി അഷ്റഫലി പറഞ്ഞു. 500 എന്നത് ഒരു വലിയ സംഖ്യയല്ലെന്നാണ് മുഖ്യമന്ത്രിയുടെ ന്യായീകരണം. ഈ മഹാമാരിക്കാലത്ത് 500ന് 50,000ത്തിന്റെ വിലയുണ്ട്. സ്വന്തം വീടിനകത്തു ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതും കൂടിയിരിക്കുന്നത് പോലും ഒഴിവാക്കണമെന്ന് പത്രസമ്മേളനത്തിലൂടെ പറയുന്ന മുഖ്യമന്ത്രിയുടെ തനിസ്വരൂപം വെളിവാകുകയാണ് ഇപ്പോളെന്നും എംഎസ്എഫ് നേതാവ് വിമര്‍ശിച്ചു.
സത്യപ്രതിജ്ഞക്ക് ക്ഷണം കിട്ടുമ്പോഴേക്ക് കുപ്പായം ഇസ്തിരിയിടുന്ന ചില യുഡിഎഫ് നേതാക്കന്മാര് ജനങ്ങളുടെ സുരക്ഷ ഓര്‍ക്കണം. ‘പിണറായിയുടെ ഇഷ്ടക്കാരാകാന്‍’ ഇനിയും മത്സരിക്കരുത്.
ടി പി അഷ്റഫലി
ജനങ്ങളെ പൂട്ടിയിടുകയും മാതൃകയാക്കേണ്ട അധികാരികള്‍ എല്ലാ പ്രോട്ടോക്കളും ലംഘിച്ചു ആഘോഷിക്കുകയും ചെയ്യുമ്പോള്‍ നമ്മള് യുഡിഎഫുകാര്‍ ആ മരണത്തിന്റെ വ്യാപാരികളില്‍ ഉള്‍പ്പെടേണ്ട. ബഹിഷ്കരണവും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. പ്രതിപക്ഷ നേതാവിനെ തെരെഞ്ഞെടുക്കുന്നതിനു മുമ്പേ കേരളത്തിലെ പൊതുജനത്തെ പ്രതിപക്ഷനേതാവാക്കി നമുക്ക് പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യാമെന്നും എംഎസ്എഫ് നേതാവ് ഫേസ്ബുക്കില്‍ കുറിച്ചു.