പൂര്‍ണ്ണ അണ്‍ലോക്ക് ഡിസംബറോടെ; ജൂലൈയോടെ ഒരു കോടി വാക്‌സിന്‍ ദിവസവും

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞുവരികയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മെയ് ഒന്നിന് ശേഷം ചികിത്സയില്‍ ഉള്ളവരുടെ എണ്ണത്തില്‍ 18 ലക്ഷത്തിന്റെ കുറവുണ്ടായെന്നും മന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഡിസംബറോടെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നത്. ഡിസംബറോടെ രാജ്യം പൂര്‍ണ്ണമായി അണ്‍ലോക്ക് ചെയ്യുകയെന്നതാണ് ലക്ഷ്യമെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.

കൊവിഡ് നിയന്ത്രണം മെല്ലെ ഘട്ടം ഘട്ടമായി പിന്‍വലിക്കും. രാജ്യത്ത് വാക്‌സിന്‍ ക്ഷാമം ഇല്ല. ജൂലൈയോടെ ഒരു കോടി വാക്‌സിന്‍ ദിവസവും നല്‍കും.

കൊവിഡ് പരിശോധനയും വാക്‌സിന്‍ വിതരണവും രാജ്യത്ത് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്‌സിന്‍ വിതരണവും രാജ്യത്ത്് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്‌സിന്‍ നല്‍കുന്നത് തുടരും. അതില്‍ മാറ്റമില്ല. വാക്‌സിന്‍ കലര്‍ത്തി നല്‍കുന്നതിനെ കുറിച്ച് പഠനം നടത്തുമെന്നും മന്ത്രാലയം അറിയിച്ചു.

വാക്‌സിനുകള്‍ കലര്‍ത്തി നല്‍കിയാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. അതിനാല്‍ ഇക്കാര്യത്തില്‍ നിലവില്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും മന്ത്രാലയം പറഞ്ഞു.