ഫെമിനിസ്റ്റുകളെ പരിഹസിച്ച് ആനി ശിവയെ അഭിനന്ദിച്ച് ഉണ്ണി മുകുന്ദന്‍; ഫെമിനിച്ചികളുടെ മണ്ടക്കിട്ട് ചെണ്ട കൊട്ടിയതിന് കുതിരപ്പവനെന്ന് കമന്റ്

ഭര്‍ത്താവും വീട്ടുകാരും ഉപേക്ഷിച്ചതിന് ശേഷം കഷ്ടപ്പെട്ട് പഠിച്ച് ജോലി നേടിയ ആനി ശിവയെ അഭിനന്ദിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. ഫേസ്ബുക്കിലൂടെയാണ് ഉണ്ണി മുകുന്ദന്റെ പ്രശംസ.

ആനി ശിവയെ പ്രശംസിക്കുന്നതോടൊപ്പം ഫെമിനിസ്റ്റുകളെ പരോക്ഷമായി പരിഹസിച്ചുകൊണ്ടാണ് ഉണ്ണി മുകുന്ദന്റെ ആശംസ പോസ്റ്റ്. സ്ത്രീ ശാക്തീകരണം പറയുന്ന ഫെമിനിസ്റ്റുകള്‍ വട്ടപൊട്ട് തൊടുന്നവരാണെന്ന് ഫെമിനിസ്റ്റ് വിരോധികള്‍ പരിഹസിക്കാറുണ്ട്. അതേ വട്ടപൊട്ട് പ്രയോഗമാണ് ഈ പോസ്റ്റില്‍ ഉണ്ണി മുകുന്ദന്‍ ഉപയോഗിച്ചിരിക്കുന്നത്.

വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നത് The real fighter ??Inspiration For All എന്നാണ് തലക്കെട്ട്.

ഉണ്ണി മുകുന്ദനെ അനുകൂലിച്ച് പലരും കമന്റിടുന്നുണ്ട്. ഫെമിനിസ്റ്റുകള്‍ക്ക് നല്ലൊരു കൊട്ടാണ് ഉണ്ണി മുകുന്ദന്‍ ക്യാപ്ഷനിലൂടെ നല്‍കിയിരിക്കുന്നതെന്ന് ഇവര്‍ പറയുന്നു. അങ്ങനെ ചെയ്തതിന് ഉണ്ണി മുകുന്ദനെ ഇവര്‍ അഭിനന്ദിക്കുകയും ചെയ്യുന്നു. ഫെമിനിച്ചികളുടെ മണ്ടക്കിട്ട് ചെണ്ട കൊട്ടിയതിന് കുതിരപ്പവനെന്ന് എന്നാണ് ഒരു കമന്റ്.

അതേ സമയം ഉണ്ണി മുകുന്ദന്റെ പ്രയോഗത്തെ എതിര്‍ത്തും നിരവധി പേര്‍ രംഗെത്തെത്തിയിട്ടുണ്ട്. ഫെമിനിസം എന്നാല്‍ എന്താണെന്നും എങ്ങനെയാണ് ആശയം രൂപപ്പെട്ടതെന്നും നിത്യ ജീവിതത്തില്‍ അതെങ്ങനെയാണ് പ്രയോഗിക്കുന്നതെന്നും പലരും വിശദീകരിക്കുന്നുണ്ട്.