ഏഴ് ദിവസം; ജനിച്ച ഗ്രാമത്തില്‍ മാസ് വാക്‌സിനേഷന്‍ നടത്തി മഹേഷ് ബാബു

സ്വന്തം ഗ്രാമത്തില്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ നടത്തി തെലുങ്ക് നടന്‍ മഹേഷ് ബാബു. ആന്ധ്രപ്രദേശ് ഗുണ്ടൂര്‍ ജില്ലയിലെ ബുരിപാലം ഗ്രാമത്തിലാണ് ഏഴ് ദിവസം കൊണ്ട് നടന്‍ വാക്‌സിനേഷന്‍ ഡ്രൈവ് പൂര്‍ത്തിയാക്കിയത്. ബുരിപാലത്തെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് മഹേഷ് ബാബു കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. വാക്‌സിന്‍ യജ്ഞത്തില്‍ പങ്കാളികളായ ഗ്രാമീണര്‍ക്ക് നന്ദി പറഞ്ഞ് നടിയും മഹേഷ് ബാബുവിന്റെ ഭാര്യയുമായ നമ്രത ശിരോദ്കര്‍ ഇന്‍സ്റ്റഗ്രാമിലെത്തി.

ഞങ്ങളുടെ ഗ്രാമത്തെ വാക്‌സിനേറ്റ് ചെയ്തതിലും വലിയ സന്തോഷമില്ല. ഈ സമയത്തെ ഏറ്റവും അത്യാവശ്യ കാര്യമാണ് വാക്‌സിനേഷന്‍. കഴിയുന്നത്ര വേഗത്തില്‍ വാക്‌സിനെടുക്കൂ.

നമ്രത ശിരോദ്കര്‍

മഹേഷ് ബാബുവിന്റെ പിതാവും നടനും സംവിധായകനുമായ കൃഷ്ണയുടെ ജന്മനാടാണ് ബുരിപാലം. 2015ല്‍ ബുരിപാലം ഗ്രാമത്തെ മഹേഷ് ബാബു ദത്തെടുത്തിരുന്നു. അതിന് ശേഷം ഗ്രാമത്തിലെ വിദ്യാഭ്യാസ-ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.

സ്വന്തം പ്രൊഡക്ഷനില്‍ പൂര്‍ത്തിയാക്കിയ ‘മേജര്‍’ ആണ് മഹേഷ് ബാബുവിന്റേതായി ഇനി ഉടനെ പുറത്തിറങ്ങാനുള്ളത്. 2008ലെ മുംബൈ ഭീകരാക്രമണം പശ്ചാത്തലമാക്കിയ ചിത്രത്തില്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനായാണ് മഹേഷ് ബാബു എത്തുന്നത്. അദിവി ശേഷ്, ശോഭിത ധുലീപാല എന്നിവരും പ്രധാനവേഷങ്ങളിലുണ്ട്. മഹേഷ് ബാബുവിന്റെ ആക്ഷന്‍ ത്രില്ലര്‍ ‘സര്‍ക്കാരു വാരി പാട്ട’ അടുത്ത വര്‍ഷം ജനുവരിയില്‍ തിയേറ്ററുകളിലെത്തും.