തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെ യുഡിഎഫ് ചെയര്‍മാനാക്കാന്‍ മുന്നണി യോഗത്തില്‍ തീരുമാനം. തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം നടത്തിയ ആദ്യ യുഡിഎഫ് ഏകോപന സമിതിയാണ് തീരുമാനമെടുത്തത്. രമേശ് ചെന്നിത്തലയായിരുന്നു മുന്നണി ചെയര്മാന്.
ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് നേരത്തെ അറിയിച്ചിരുന്നു. കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് യോഗത്തില്‍നിന്നും അദ്ദേഹം വിട്ടുനിന്നത്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും യോഗത്തില്‍ പങ്കെടുത്തു.
നിയമസഭയിലെ പ്രതിപക്ഷ ചീഫ് വിപ്പായി മോന്‍സ് ജോസഫിനെ തെരഞ്ഞെടുത്തിരുന്നു. വിഡി സതീശന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യുഡിഎഫ് എംഎല്‍എമാരുടെ യോഗത്തിലായിരുന്നു ഈ തെരഞ്ഞെടുപ്പ്. യുഡിഎഫ് നിയമസഭാ കക്ഷി സെക്രട്ടറിയായി എംഎല്‍എ പിസി വിഷ്ണുനാഥിനേയും ട്രഷററായി അനൂപ് ജേക്കബിനേയും തെരഞ്ഞെടുത്തു. കെ ബാബവാണ് നിയമസഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ഉപനേതാവ്.