അബ്ദുള്ളക്കുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

കണ്ണൂര്‍: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. ലൈറ്റ് ആന്‍ഡ് ഷോ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് പരിശോധന. കണ്ണൂര്‍ കോട്ടയില്‍ ഷോ നടത്തിയതുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു.

നാല് കോടി രൂപ ചെലവഴിച്ചാണ് ലൈറ്റ് ആന്‍ഡ് ഷോ നടത്തിയത്. നാല്‍പത് ശതമാനം പോലും പൂര്‍ത്തിയാകാതെയാണ് ഷോ ആരംഭിച്ചതെന്ന് പരാതിയുയര്‍ന്നിരുന്നു. എംഎല്‍എയായിരുന്ന അബ്ദുള്ളക്കുട്ടിയുടെ നിര്‍ബന്ധത്താലാണ് പണി പൂര്‍ത്തിയാവുന്നതിന് മുമ്പേ തന്നെ ഷോ ആരംഭിച്ചതെന്നും പരാതിയുണ്ടായിരുന്നു. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഷോ ഉദ്ഘാടനം നടത്തിയത്.

ഉദ്ഘാടനം കഴിഞ്ഞ് രണ്ടാഴ്ച മാത്രേമ ചെറിയ തോതില്‍ ഷോ നടന്നുള്ളു. ഗുണനിലവാരമില്ലാത്ത സാമഗ്രികളാണ് ഉപയോഗിച്ചത്, വൈദ്യുതി ലഭിക്കുക പോലും ചെയ്യാതിരിക്കേയ്ാണ് ഷോ ആരംഭിച്ചതെന്നും പരാതിയിലുണ്ടായിരുന്നു. ഈ ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് വിജിലന്‍സ് അന്വേഷണം.