ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനെ സോഷ്യല്‍ മീഡിയയിലൂടെ ട്രോളി വികെ പ്രശാന്ത് എംഎല്‍എ. സുരേന്ദ്രന് ഹെലികോപ്റ്ററില്‍ പണം കടത്തിയെന്ന് രാഷ്ട്രീയ കക്ഷികള്‍ ആരോപണം ഉന്നയിക്കുന്ന സമയത്താണ് വികെ പ്രശാന്തിന്റെ ട്രോള്‍.
സവാള ഉപയോഗിച്ച് ആരോ തയ്യാറാക്കിയ ഹെലികോപ്റ്റര്‍ രൂപം ഷെയര്‍ ചെയ്താണ് വികെ പ്രശാന്തിന്റെ ട്രോള്‍. ആര് ചെയ്താലും സാധനം കലക്കി എന്ന തലക്കെട്ടിലാണ് വികെ പ്രശാന്ത് ഷെയര്‍ ചെയ്തത്.
അതിന് താഴെ ഉള്ളിയില്‍ ഹെലികോപ്റ്റര്‍ തയ്യാറാക്കിയ ആളെ ആര്‍ക്കെങ്കിലും അറിയാമോ? എന്നും വികെ പ്രശാന്ത് ചോദിക്കുന്നുണ്ട്. അതിന് താഴെ നിരവധി കമന്റുകള്‍ വന്നിട്ടുണ്ട്.
ചിത്രത്തില്‍ ഹെലികോപ്റ്ററിന്റെ രൂപത്തോടൊപ്പം ഒരു ചെറിയുള്ളിയുമുണ്ട്. അതെന്താണ് ഉദ്ദേശിച്ചതെന്ന ചോദ്യവും ഉയര്‍ന്നു.