‘ഇടതുപക്ഷമാണ് ശരി, സംഘ്പരിവാറിന് കേരളത്തില്‍ ഇടമില്ല’; വിഎസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: എല്‍ഡിഎഫ് തുടര്‍ ഭരണം ഉറപ്പിച്ച് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവെ, ഇടതുപക്ഷമാണ് ശരിയെന്ന് ജനം വിധിയെഴുതിയെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് വിഎസ് അച്യുതാനന്ദന്‍. തുടര് ഭരണം ഉറപ്പാക്കിയിരിക്കുകയാണ്. സംഘപരിവാര്‍ രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണില് ഇടമില്ല എന്നാണ് മനസ്സിലാക്കാന് കഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞു.

‘ഇടതുപക്ഷ ജനാധിപത്യമുന്നണി തുടര് ഭരണം ഉറപ്പാക്കിയിരിക്കുകയാണ്. വലതുപക്ഷരാഷ്ട്രീയത്തിന്റെ ജീര്‍ണത തിരിച്ചറിഞ്ഞ ജനങ്ങള് ഇടതുപക്ഷമാണ് ശരി എന്ന് വിധിയെഴുതിക്കഴിഞ്ഞു. സംഘപരിവാര്‍ രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണില് ഇടമില്ല എന്നാണ് മനസ്സിലാക്കാന് കഴിയുന്നത്. വന് ഭൂരിപക്ഷത്തോടെ ഇടതുപക്ഷത്തെ പിന്തുണച്ച കേരളത്തിലെ ജനങ്ങളോടുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നു’, വിഎസ് അച്യുതാനന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വോട്ടെണ്ണല്‍ പുരോഗമിക്കവെ, ഭേദിക്കാനാവാത്ത ലീഡുമായാണ് എല്‍ഡിഎഫ് മുന്നേറുന്നത്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇടത് ട്രെന്‍ഡ് വ്യക്തമായിരിക്കുകയാണ്. 97 സീറ്റുകളിലാണ് എല്‍ഡിഎഫ് നിലവില്‍ ലീഡ് ചെയ്യുന്നത്. യുഡിഎഫ് മുന്നേറ്റം 42 സീറ്റുകളിലൊതുങ്ങി. ഒരു സീറ്റില്‍ എന്‍ഡിഎയും ലീഡ് നിലനിര്‍ത്തുന്നുണ്ട്.