സംസ്ഥാനം മഴക്കെടുതി ദുരന്തം നേരിടുന്ന സമയത്ത് സംഘ്പരിവാര്‍ അനുകൂലികള്‍ വിദ്വേഷ പ്രചരണം നടത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. കൂട്ടിക്കല്‍ ഉരുള്‍പൊട്ടല്‍ റിപ്പോര്‍ട്ടിങ്ങിനിടെ മീഡിയ വണ്‍ യുട്യൂബ് ചാനല്‍ കമന്റ് ബോക്സില്‍ വന്ന കമന്റ് ചൂണ്ടിക്കാട്ടിയാണ് ബല്‍റാമിന്റെ വിമര്‍ശനം. ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലകളിലാണ് വെള്ളപ്പൊക്കമുണ്ടാകുന്നതെന്ന് ആരോപിച്ച് ‘മുഹമ്മദ് അല്‍ റസൂല്‍’ എന്ന പേരിലുള്ള യൂസറുടെ കമന്റും മുന്‍ എംഎല്‍എ പങ്കുവെച്ചു.
ആഹാ…പച്ചക്കൊടി പ്രൊഫൈല്‍ പിക്ചര്‍, ‘മുഹമ്മദ് അല്‍ റസൂല്‍’ എന്ന് പേര്, ‘കാത്തോളീന്‍’ പോലുള്ള ഭാഷാ പ്രയോഗങ്ങള്‍! എന്നിട്ടും ഒരു മെനയാവുന്നില്ലല്ലോ സംഘീ.
വി.ടി. ബല്‍റാം
ഒരു നാട് മുഴുവന്‍ ദുരന്തത്തെ അഭിമുഖീകരിക്കുമ്പോഴും അത് ഇങ്ങനെ വിദ്വേഷ പ്രചരണത്തിനുള്ള ‘സുവര്‍ണ്ണാവസര’മാക്കണമെങ്കില്‍ അതാരായായിരിക്കുമെന്നതില്‍ ഇവിടെയാര്‍ക്കും സംശയമില്ല. ഇതുപോലത്തെ ഫെയ്ക്കുകളെ തിരിച്ചറിയാനുള്ള മിനിമം സാക്ഷരതയൊക്കെ കേരളം എന്നേ കൈവരിച്ചിട്ടുണ്ടെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു.
മുഹമ്മദ് അല്‍ റസൂല്‍ എന്ന പേരില്‍ വന്ന കമന്റ് ഇങ്ങനെ
“ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലകളില്‍ മാത്രം എങ്ങനെ വെള്ളപ്പൊക്കം ഉണ്ടായി. ദൈവം നല്കിയ ശിക്ഷയാണോ ഇത്. മുസ്ലീമുകളെ രക്ഷിക്കണമേ അള്ളാ. ന്റെ പടച്ചോനെ മുസ്ലീമുകളെ കാത്തോളീന്‍.”

അതിതീവ്ര മഴയേത്തുടര്‍ന്ന് മധ്യ-തെക്കന്‍ ജില്ലകളിലെ മലയോര പ്രദേശങ്ങളിലും പട്ടണങ്ങളിലും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലുമുണ്ടായിരുന്നു. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് മേഘവിസ്ഫോടനം ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. ഇന്നലെ ഉരുള്‍പൊട്ടലുണ്ടായ കോട്ടയം മുണ്ടക്കയം കൂട്ടിക്കലില്‍ എട്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ മരണ സംഖ്യ 11 ആയി. മരിച്ചവരില്‍ ആറുപേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ഇടുക്കി പീരുമേട് കൊക്കയാറില്‍ കാണാതായ എട്ട് പേരില്‍ അഞ്ച് പേരും കുട്ടികളാണ് എന്നാണ് വിവരം.