രാജ്യത്തെ പൗരന്മാര്ക്ക് എന്തുകൊണ്ടാണ് സൗജന്യ വാക്സിന് നല്‍കാത്തതെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി. എല്ലാവര്ക്കും വാക്സിന് നല്കാന് ഏകദേശം 34,000 കോടി മതിയല്ലോയെന്ന് കോടതി ചോദിച്ചു. റിസര്‍വ്വ് ബാങ്ക് 54,000 കോടി രൂപ ഡിവിഡെന്റായി നല്‍കിയിട്ടുണ്ട്. ഈ തുക സാജന്യ വാക്സിനേഷന് വേണ്ടി ഉപയോഗിച്ചുകൂടേയെന്നും ഹൈക്കോടതി ആരാഞ്ഞു. വാക്സിനേഷന് സംബന്ധിച്ച് ആശങ്കകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്പര്യഹര്ജി പരിഗണിക്കവെയാണ് കോടതിയുടെ പ്രസ്താവന.
എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ കേന്ദ്രം ഒരു തീരുമാനമെടുക്കാത്തത്. ഫെഡറലിസം നോക്കേണ്ട ഒരു സമയമല്ല ഇത്. സംസ്ഥാനങ്ങള്‍ക്കാണ് ചുമതലയെന്ന നിലപാട് എന്തിനാണ്?
ഹൈക്കോടതി
ഇത് നയപരമായ വിഷയമാണെന്നും മറുപടി നല്കാന് കൂടുതല്‍ സമയം വേണമെന്നും കേന്ദ്രം കോടതിയില്‍ പറഞ്ഞു. ഹര്‍ജി വാദത്തിന് വേണ്ടി അടുത്ത ദിവസത്തേക്ക് മാറ്റി. ജസ്റ്റിസ് വിനോദ് ചന്ദ്രന്റെ അദ്ധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.