യുഎഇ ടി20 ലോകകപ്പില്‍ മൊഹമ്മദ് നബി അഫ്ഗാനിസ്താന് ക്രിക്കറ്റ് ടീമിനെ നയിക്കും. റാഷിദ് ഖാന് ക്യാപ്റ്റന്‍ പദവി ഉപേക്ഷിച്ചതിനേത്തുടര്ന്നാണ് മൊഹമ്മദ് നബിയെ അഫ്ഗാനിസ്താന് ക്രിക്കറ്റ് ബോര്‍ഡ് പുതിയ ചുമതലയേല്പിച്ചത്. എസിബിയുടെ തീരുമാനത്തെ താന്‍ ആദരിക്കുന്നതായി അഫ്ഗാന് ഓള് റൗണ്ടര്‍ പ്രതികരിച്ചു.
ഈ പ്രതിസന്ധി ഘട്ടത്തില്‍ എസിബിയെടുത്ത തീരുമാനത്തെ ബഹുമാനിക്കുന്നു. ദൈവം അനുഗ്രഹിച്ചാല്‍ വരുന്ന ടി20 ലോകകപ്പില്‍ നാമെല്ലാവരും ചേര്‍ന്ന് രാജ്യത്തിന്റെ മഹഹത്വത്തെ പ്രതിനിധീകരിക്കും.
മൊഹമ്മദ് നബി
അഫ്ഗാനിസ്താന് ക്രിക്കറ്റ് ബോര്‍ഡും റാഷിദ് ഖാനും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസത്തേത്തുടര്ന്നാണ് നായക സ്ഥാനത്തേക്കുള്ള മൊഹമ്മദ് നബിയുടെ കടന്നുവരവ്. സ്ക്വാഡ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് ക്യാപ്റ്റനായ തന്നോട് ആലോചിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റാഷിദ് ഖാന് ഒഴിഞ്ഞത്. ക്യാപ്റ്റന്‍ എന്ന നിലയിലും രാജ്യത്തെ ഉത്തരവാദിത്തമുള്ള വ്യക്തിയെന്ന നിലയിലും ടീമിന്റെ സെലക്ഷന്റെ ഭാഗമാകാന്‍ എനിക്ക് അവകാശമുണ്ട്. സെലക്ഷന് കമ്മിറ്റിയോ എസിബിയോ കാര്യങ്ങള്‍ അറിയിച്ചില്ല. തന്റെ സമ്മതം വാങ്ങാതെയാണ് എസിബി മീഡിയ ടീമിനെ പ്രഖ്യാപിച്ചതെന്നും ടി20 ക്രിക്കറ്റിലെ ഒന്നാം റാങ്കുകാരനായ ബോളര്‍ വ്യക്തമാക്കി.
??? pic.twitter.com/zd9qz8Jiu0
— Rashid Khan (@rashidkhan_19) September 9, 2021
റാഷിദ് ഖാന്, റഹ്മാനുള്ള ഗുര്‍ബാസ്, ഹസ്രത്തുള്ള സസൈ, ഉസ്മാന് ഗനി, അസ്ഗര്‍ അഫ്ഗാന്, മൊഹമ്മദ് നബി, നജീബുള്ള സദ്രാണ്, ഹഷ്മത്തുള്ള ഷഹീദി, മൊഹമ്മദ് ഷഹ്സാദ്, മുജീബര് ഉര് റഹ്മാന്, കരീം ജനത്, ഗുല്ബാദീന് നയീബ്, നവീന്‍ ഉള് ഹഖ്, ഹമീദ് ഹസന്, ഷറഫുദ്ദീന് അഷ്റഫ്, ദൗലത്ത് സാദ്രന്, ഷാപൂര്‍ സാദ്രന്, ഖ്വയ്സ് അഹ്മദ് എന്നിവരടങ്ങുന്നതാണ് അഫ്ഗാന് സ്ക്വാഡ്. അഫ്സര്‍ സസൈ, ഫാരിദ് അഹ്മദ് മാലിക് എന്നിവരാണ് കരുതല്‍ താരങ്ങള്‍. ഇന്ത്യ, പാകിസ്താന്, ന്യൂസിലന്‍ഡ് ടീമുങ്ങള് അടങ്ങുന്ന ഗ്രൂപ്പ് ടുവിലാണ് അഫ്ഗാനിസ്താന്. ഒക്ടോബര്‍ 25നാണ് അഫ്ഗാന്റെ ആദ്യ മത്സരം.

അഫ്ഗാനിസ്താനില്‍ പുരുഷ ക്രിക്കറ്റ് ടീമിനോ പുരുഷന്മാരുടെ മറ്റ് കായിക ഇനങ്ങള്‍ക്കോ വിലക്കില്ലെന്ന് താലിബാന് ഭരണകൂടം നേരത്തെ പ്രഖ്യാപിച്ചിരുന്നു. വനിതാ ക്രിക്കറ്റ് നിരോധിക്കുമെന്നും മറ്റ് കായികയിനങ്ങളില്‍ വനിതകള്‍ പങ്കെടുക്കുന്നത് വിലക്കുമെന്നും കൂടി വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍. സ്പോട്സില്‍ പ്രത്യേകിച്ച് ക്രിക്കറ്റില്‍ മത്സരിക്കാനിറങ്ങുന്ന സ്ത്രീകള്‍ക്ക് മുഖം മറയ്ക്കാനോ ശരീരം മുഴുവനായി മൂടാനോ കഴിയില്ല. അവരുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്യും. അതിനാലാണ് കായിക ഇനങ്ങളില്‍ വനിതകള്‍ പങ്കെടുക്കുന്നത് വിലക്കാന്‍ തീരുമാനിച്ചതെന്നും താലിബാന് സാംസ്കാരിക കമ്മീഷന് ഉപമേധാവി കൂടിയായ അഹ്മദുല്ല വാസിഖ് പറഞ്ഞു. വനിതകള്‍ക്ക് താലിബാന് സ്പോട്സ് വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ വലിയ വിമര്‍ശനമുയരുന്നുണ്ട്. വനിതാ ക്രിക്കറ്റിന് വിലക്കേര്‍പ്പെടുത്തിയാല്‍ അഫ്ഗാനിസ്താനുമായി നവംബര്‍ 27ന് നടക്കാനിരിക്കുന്ന ടെസ്റ്റ് മത്സരം റദ്ദാക്കുമെന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.