‘ഞങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ചെടിയാണ്, ഇതിവിടെ വളരട്ടെ’; പരിസ്ഥിതി ദിനത്തില്‍ കഞ്ചാവ് ചെടി നട്ട് ഫോട്ടോഷൂട്ട് നടത്തി യുവാക്കള്‍, കേസ്

കൊല്ലം: പരിസ്ഥിതി ദിനത്തില്‍ വഴിവക്കില്‍ കഞ്ചാവ് ചെടി നട്ട് യുവാക്കള്‍. കൊല്ലം കണ്ടച്ചിറ കുരിശടി മുക്കിടുത്തുളള റോഡിലാണ് യുവാക്കള്‍ കഞ്ചാവ് ചെടി നട്ടത്. ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ഞങ്ങള്‍ ഇഷ്ടപ്പെടുന്ന ചെടിയാണെന്നും ഈ ചെടി ഇവിടെ വളരട്ടെ എന്നും പറഞ്ഞാണ് മൂന്ന് യുവാക്കളെത്തി കഞ്ചാവ് ചെടി നട്ടതെന്ന് നാട്ടുകാര്‍ പറയുന്നു. ചെടി നട്ട് ഫോട്ടോ ഷൂട്ടും നടത്തിയാണ് ഇവര്‍ മടങ്ങിയത്. സംശയം തോന്നിയ നാട്ടുകാരാണ് എക്‌സൈസിനെ വിവരമറിയിച്ചത്.

യുവാക്കള്‍ നടത്ത കഞ്ചാവ് തൈ എക്‌സൈസ് ഉദ്യോഗസ്ഥരെത്തി പിഴുതുമാറ്റി. യുവാക്കളെ കണ്ടെത്താനുള്ള അന്വേഷണവും ആരംഭിച്ചു. നേരത്തെ കഞ്ചാവ് കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള കണ്ടച്ചിറ സ്വദേശിയാണ് ചെടി നട്ട സംഘത്തിലുള്ളതെന്നാണ് പൊലീസ് സംശയിക്കുന്നത്.