കൊച്ചി: ഡല്‍ഹിയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായ യൂത്ത് കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ ബിവി ശ്രീനിവാസിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ആരംഭിച്ച 108 രൂപ ക്യാമ്പയിനിങിന് വന്‍ പിന്തുണ. നിരവധിപ്പേരാണ് യൂത്ത് കോണ്‍ഗ്രസ് പങ്കുവെച്ച അക്കൗണ്ടിലേക്ക് 108 രൂപ അയച്ച് പ്രതിഷേധത്തില്‍ പങ്കാളികളായത്. ഇതിനിടെ തന്റെ അക്കൗണ്ടില്‍ 82 രൂപ മാത്രമേ ഉള്ളു എന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ കമന്റ് ചെയ്ത വ്യക്തിക്ക് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനാധ്യക്ഷനും എംഎല്‍എയുമായ ഷാഫി പറമ്പില്‍ നല്കിയ മറുപടി വൈറലാവുകയാണ്.
‘ക്ഷമിക്കണം, അക്കൗണ്ടില്‍ 82 രൂപയേ ഉള്ളു, 108 തന്നെ അയക്കണം എന്നുണ്ടോ’ എന്നായിരുന്നു സിജിന്‍ ചെറിയാന് എന്ന വ്യക്തിയുടെ ചോദ്യം. 82 രൂപ അക്കൗണ്ടിലേക്ക് അയച്ചതിന്റെ സ്ക്രീന്‍ ഷോട്ടുമായിട്ടായിരുന്നു സിജിന്‍ ഇക്കാര്യം ചോദിച്ചത്. ഇതിന് ‘ഒന്നും അയച്ചില്ലെങ്കിലും കുഴപ്പമില്ല. ഇതില്‍ പങ്കാളിയാവാനുള്ള താങ്കളുടെ മനസിന് നന്ദി’ എന്നായിരുന്നു ഷാഫി പറമ്പിലിന്റെ മറുപടി.
ഈ ചോദ്യവും മറുപടിയും പങ്കുവെച്ചിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. ‘എന്റെ പ്രസിഡന്റുമാര്‍ ഓരോ നിമിഷവും കരുതല്‍ കൊണ്ട് വിസ്മയിപ്പിക്കുകയാണ്’, എന്ന അടിക്കുറിപ്പോടെയാണ് രാഹുലിന്റെ പോസ്റ്റ്.
കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ സാമ്പത്തിക ഉറവിടം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡല്‍ഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം ബിവി ശ്രീനിവാസിനെ ചോദ്യം ചെയ്തത്. ക്രിക്കറ്റില്‍നിന്നും രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞ ശ്രീനിവാസിന്റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലിയ തോതിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ആശുപത്രി ബെഡ്ഡ് വിതരണം, പ്ലാസ്മ വിതരണം, തെരുവില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണമെത്തിച്ചുകൊടുക്കല്‍ തുടങ്ങിയ കാര്യങ്ങളാണ് ശ്രീനിവാസിന്റെ നേതൃത്വത്തില്‍ ചെയ്യുന്നത്. ഇതിനെ പ്രശംസിച്ച് പലരും രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യല്‍.
ഇതോടെയാണ് പിന്തുണയുമായി കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയത്. ‘ഓക്സിജന്‍ നല്കുന്നവരോട് സോഴ്സ് ചോദിക്കുന്ന മോദി പൊലീസ്, ഞങ്ങളാണ് സോഴ്സ് 108 രൂപ, നല്കി’ എന്നതാണ് യൂത്ത് കോണ്‍ഗ്രസ് ക്യാമ്പയിന്. ഐ ആം ദ സോഴ്സ് എന്ന ഹാഷ്ടാഗോടെയാണ് ക്യാമ്പയിന്