തിരുവനന്തപുരം: തന്റെ വിവാഹ ചടങ്ങിന് 500 പേരെ പങ്കെടുപ്പിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് മുട്ടപ്പലം സജിച്ച്. ഇക്കാര്യം ആവശ്യപ്പെട്ട് ചിറയന്‍കീഴ് പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ബിനോയ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തിനേക്കാള്‍ വലിപ്പമുള്ള വേദിയാണെന്നും 500 പേരെ ക്ഷണിക്കാന്‍ അനുവദിക്കണം എന്നുമാണ് സജിത്ത് അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാല ചടങ്ങിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ അനുവദിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ അതേപടി പാലിച്ച് വിവാഹ ചടങ്ങുകള്‍ നടത്താമെന്ന് സത്യപ്രസ്താവനും സജിത്ത് അപേക്ഷയ്ക്കൊപ്പം നല്‍കിയിട്ടുണ്ട്. സെന്‍ട്രല്‍ സ്റ്റേഡിയത്തിനേക്കാള്‍ വലിപ്പവും വിസ്തീര്‍ണവുമുള്ള ശാര്‍ക്കര ക്ഷേത്രമൈതാനമാണ് വിവാഹ വേദി. ജൂണ്‍ 15നാണ് വിവാഹം. വിവാഹത്തിന് ക്ഷണച്ചുകൊണ്ടുള്ള കത്തും സജിത്ത് പൊലീസിന് നല്കി.
മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കുമുള്ള അവകാശങ്ങള്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗവും ജനപ്രതിനിധിയുമാണ് തനിക്കുമുണ്ട്. സാമൂഹിക അകലം പാലിച്ച് ക്ഷണിതാക്കള്‍ക്ക് ഇരിക്കാന്‍ കഴിയുന്ന രീതിയില്‍ പന്തല്‍ ക്ഷേത്രമൈതാനത്ത് കെട്ടി കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിക്കുമെന്നും സജിത്ത് പറയുന്നു.
വ്യാഴാഴ്ചയാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ബിനോയ് എസ് ചന്ദ്രന്, മുട്ടപ്പലം യൂണിറ്റ് കണ്‍വീനര്‍ പ്രേസിത്താര് എന്നിവര്‍ക്കൊപ്പമാണ് സജിത്ത് അനുമതി ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയത്.
നവവരന് കൂടിയായ സജിത്തിന്റെ അപേക്ഷയില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തതിന് ശേഷം തീരുമാനം അറിയിക്കാമെന്നാണ് എഐ അറിയിച്ചിരിക്കുന്നത്.