പുനസംഘടനയില്‍ ഞങ്ങള്‍ക്ക് മുമ്പേ നടന്നവര്‍ക്ക് മുന്‍ഗണന നല്‍കണം; താരിഖ് അന്‍വറിന് യൂത്ത് കോണ്‍ഗ്രസിന്റെ കത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ സംഘടനാ അഴിച്ചുപണിയില്‍ മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വറിന് യൂത്ത് കോണ്‍ഗ്രസിന്റെ കത്ത്. യൂത്ത കോണ്‍ഗ്രസിന്റെ മുന്‍ ഭാരവാഹികളെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ പരിഗണിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കൂടാതെ, യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു ഉള്‍പ്പെടെയുള്ള പോഷക സംഘടനകളുടെ നേതൃസ്ഥാനങ്ങളില്‍ പുതുമുഖങ്ങളെ നിയമക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നിയമ സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായും യൂത്ത് കോണ്‍ഗ്രസ് കോണ്‍ഗ്രസ് നേതൃത്വത്തിന് മുമ്പില്‍ നിര്‍ദ്ദേശങ്ങള്‍ വെച്ചിരുന്നു.

Also Read: ‘വിശ്വസിച്ചവരെല്ലാം കൂടെയുണ്ടാവണമെന്നില്ല, സ്വാഭാവികം’; ചെന്നിത്തലയ്ക്ക് വിഡി സതീശന്റെ മറുപടി

അതേസമയം, കെപിസിസി അധ്യക്ഷനായി കെ സുധാകരനെ നിയമിച്ചതില്ഡ പാര്‍ട്ടിക്കുള്ളില്‍ ഭിന്നാഭിപ്രായമില്ലെന്ന് വാദിച്ച് താരിഖ് അന്‍വറും രംഗത്തെത്തിയിട്ടുണ്ട്. ഹൈക്കമാന്‍ഡ് എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നത്. എല്ലാവരെയും വിശ്വാസത്തിലെടുക്കുകയാണ് ലക്ഷ്യം. എല്ലാ നേതാക്കളും ഒരുമിച്ചാണെന്നും താരിഖ് അന്‍വര്‍ വ്യക്തമാക്കിയിട്ടുണ്ട്.