പനാജി: കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി മടങ്ങി വരണമെന്ന് പ്രമേയം പാസ്സാക്കി യൂത്ത് കോണ്‍ഗ്രസ്. ഗോവയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് ദേശീയ എക്സിക്യൂട്ടീവ് യോഗത്തിന്റെ അവസാന ദിനമാണ് ഏകകണ്ഠമായി പ്രമേയം പാസ്സാക്കിയത്.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചത്. അതിന് ശേഷം സോണിയാ ഗാന്ധി ഇടക്കാല അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.
പാര്‍ട്ടിയുടെ നേതാവായ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനം വീണ്ടും ഏറ്റെടുക്കണം. വരും ദിവസങ്ങളില്‍ ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ ഏറ്റെടുത്തുകൊണ്ട് തെരുവോരങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ഉണ്ടാവുമെന്ന് സംഘടന ദേശീയ അദ്ധ്യക്ഷന്‍ ബി.വി ശ്രീനീവാസ് പറഞ്ഞു.
സംഘടന നേരിടുന്ന വെല്ലുവിളികള്‍, പരിപാടികള്‍, സംഘടനാ തെരഞ്ഞെടുപ്പ്, അംഗത്വ പ്രചരണം, മറ്റുവിഷയങ്ങള്‍ എന്നിവയെക്കുറിച്ച് രണ്ട് ദിവസത്തെ യോഗത്തില്‍ ചര്‍ച്ച നടന്നു.